തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്
1601758
Wednesday, October 22, 2025 5:39 AM IST
മഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്. 29ന് ജില്ലയിലെ 18 കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളിലേക്ക് മാർച്ചും പിക്കറ്റിംഗും നടത്താൻ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, കേരളത്തിന്റെ ലേബർ ബജറ്റ് അഞ്ച് കോടിയിൽ നിന്ന് 12 കോടി രൂപയായി ഉയർത്തുക, അനാവശ്യമായ എൻഎംഎംഎസ് സന്പ്രദായം എടുത്തുകളയുക,
തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം 200 ആക്കുക, ജോലി സമയം രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
യോഗത്തിൽ പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. അസയിൻ കാരാട്ട്, വി.പി. അയ്യപ്പൻ, എൻ. പോക്കർ, കെ. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.