പുല്ലഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
1601754
Wednesday, October 22, 2025 5:35 AM IST
മഞ്ചേരി: വേട്ടേക്കോട് പുല്ലഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചേലാതടത്തിൽ ഇസ്ഹാഖിന്റെ വിടിനോട് ചേർന്നുള്ള കിണറാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്.
ഇസ്ഹാഖിന്റെ സഹോദരൻ അഷ്റഫും കുടുംബവും ആശ്രയിക്കുന്ന കിണർ കൂടിയാണിത്. വീടിനു ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നുണ്ട്. പ്രദേശത്ത് വർഷങ്ങളായി തുടരുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം മൂലമാണ് മണ്ണിടിച്ചിലെന്ന് വീട്ടുകാർ പറഞ്ഞു.