തെരുവുക്കച്ചവടത്തിനെതിരേ വ്യാപാരികൾ ഇന്ന് തെരുവിലേക്ക്
1602168
Thursday, October 23, 2025 5:34 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് തെരുവുകച്ചവടങ്ങൾ വർധിക്കുന്നതിലും ഇതിനെതിരേ നടപടിയില്ലാത്തതിലും പ്രതിഷേധിച്ച് അങ്ങാടിപ്പുറത്തെ മുഴുവൻ വ്യാപാരികളും ഇന്ന് വൈകുന്നേരം നാലിന് തെരുവിലേക്കിറങ്ങി പ്രതിഷേധിക്കും.
പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി നൽകിയ താൽക്കാലിക ലൈസൻസുമായി അങ്ങാടിപ്പുറം പഞ്ചായത്തിലാണ് ഇവർ കച്ചവടം ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ എല്ലാ റോഡുകളിലും പച്ചക്കറിയും മത്സ്യവും പഴവർഗങ്ങളും അതുപോലെ റെയിൽവേ മേൽപാലത്തിനു താഴെ ടെക്സ്റ്റൈൽസ് പോലെ തുണിക്കച്ചവടവും ചെയ്യുന്നതായി വ്യാപാരികൾ പറയുന്നു.