ശാസ്ത്ര നാടകത്തിൽ സെന്റ് മേരീസ് സ്കൂളിന് ഹാട്രിക് കിരീടം
1602175
Thursday, October 23, 2025 5:40 AM IST
അങ്ങാടിപ്പുറം: തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ ശാസ്ത്രനാടക മത്സരത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
തുടർച്ചയായി മൂന്നാം തവണയാണ് ശാസ്ത്രനാടക കിരീടം പരിയാപുരം സെന്റ് മേരീസിനു സ്വന്തമായത്. പി.ദേവദർശൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, മികച്ച സ്ക്രിപ്റ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും നേടി.
കെ.ടി.ശ്രേയ സുനിൽ, പി.മാളവിക, കെ.പി.ആര്യ, പി.ദേവദർശൻ, സന മെറിൻ, വി.മെഹജബിൻ ഷൗക്കത്ത്, ആൻ മരിയ ടോണി, മാനസ ആർ.നായർ എന്നിവരടങ്ങിയ ടീമാണ് ഒന്നാംസ്ഥാനം നേടിയത്.
പരപ്പനങ്ങാടി നാടക കന്പനിയിലെ ഹരിലാൽ ബത്തേരി, വിപിൻരാഗ് കെട്ടുങ്ങൽ എന്നിവരാണ് നാടകം ഒരുക്കിയത്.