ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികരായ ദന്പതികൾക്ക് പരിക്ക്
1602176
Thursday, October 23, 2025 5:40 AM IST
മഞ്ചേരി : ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികരായ ദന്പതിമാർക്ക് പരിക്ക്. മഞ്ചേരി പട്ടർകുളം കുറ്റിപുളി അത്തിമണ്ണിൽ കുട്ട്യാലിയുടെ മകൻ സുലൈമാൻ (63), ഭാര്യ ഹഫ്സത്ത് (55) എന്നിവർക്കാണ് പരിക്കേറ്റത്.
നറുകരയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് സ്കൂട്ടറിൽ വരുന്പോൾ പട്ടർകുളത്തു വച്ച് ഓട്ടോയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സുലൈമാന്റെ തോളിന് ചതവ് സംഭവിച്ചു. ഹഫ്സത്തിന്റെ തുടയെല്ല് ഒടിഞ്ഞു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി പോലീസ് കേസെടുത്തു.