ജ​ന​കീ​യ സം​വാ​ദ പ​ര​മ്പ​ര ഇ​ന്നാ​രം​ഭി​ക്കും
Friday, September 20, 2024 4:56 AM IST
മ​ല​പ്പു​റം: ശാ​സ്ത്ര സ്വ​ത​ന്ത്ര​ചി​ന്താ സം​ഘ​ട​ന എ​സ​ൻ​സ് ഗ്ലോ​ബ​ൽ തു​റ​ന്ന സം​വാ​ദ​വു​മാ​യി മ​ല​ബാ​റി​ൽ. ബ്രെ​യി​ൻ സ​ർ​ജ​റി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​വാ​ദ പ​ര​മ്പ​ര ഇ​ന്ന് തി​രൂ​രി​ൽ. ന​ട​ക്കും.

ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നാ​വു​ന്ന സം​വാ​ദ​ത്തി​ൽ മ​റു​പ​ടി​ക​ൾ ന​ൽ​കാ​നെ​ത്തു​ന്ന​ത് ശാ​സ്ത്ര​പ്ര​ചാ​ര​ക​നും പ​ര​മ്പ​രാ​ഗ​ത - ഇ​ത​ര വൈ​ദ്യ​ങ്ങ​ളു​ടെ അ​ശാ​സ്ത്രീ​യ​ത തു​റ​ന്നു കാ​ണി​ക്കു​ന്ന മി​ഷ​ൻ ഫോ​ർ എ​ത്തി​ക്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഇ​ൻ ഹെ​ൽ​ത്ത് കെ​യ​ർ (മെ​ഷ്) എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ര​മേ​ശ്, ശാ​സ്ത്ര പ്ര​ചാ​ര​ക​നാ​യ നി​ഷാ​ദ് കൈ​പ്പ​ള്ളി, സ്വ​ത​ന്ത്ര ചി​ന്ത​ക​നും യൂ​ട്യൂ​ബ​റു​മാ​യ ആ​രി​ഫ് ഹു​സൈ​ൻ തെ​രു​വ​ത്ത് എ​ന്നി​വ​രാ​ണ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​എ​സ് ബ​നേ​ഷ് അ​വ​താ​ര​ക​നാ​കും.


ഇ​ന്ന് തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി ഹാ​ളി​ന് മു​ന്നി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 7.30 വ​രെ​യും, 21ന് ​മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 7.30 വ​രെ​യും, 22ന് ​രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, കോ​ഴി​ക്കോ​ട് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.