സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Friday, September 20, 2024 4:56 AM IST
മ​ഞ്ചേ​രി: ഉ​പ​ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​വും ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​ല്‍​കി. വൃ​ത്തി​യോ​ടും ചി​ട്ട​യോ​ടും പോ​ഷ​ക സ​മ്പു​ഷ്ട​മാ​യും ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക​വും വി​ത​ര​ണ​വും ചെ​യ്യു​ന്ന​തി​നാ​ണ് പ​രി​ശീ​ല​നം.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ​യും പ്ര​ധാ​നാ​ധ്യാ​പ​ക ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. മ​ഞ്ചേ​രി ജി​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ 117 പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.


ജി​ല്ലാ നൂ​ണ്‍ ഫീ​ഡിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ. ​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​സ്. സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ലീം, ഉ​പ​ജി​ല്ലാ നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍ എം. ​അ​ഫ്താ​ബ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ജ​യ​ദീ​പ്, മ​ഞ്ചേ​രി ജി​യു​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക നി​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഉ​മ്മു സ​ല്‍​മ ന​ന്ദി പ​റ​ഞ്ഞു.