പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മ​വും ക​ലാ​കേ​ന്ദ്ര ഉ​ദ്ഘാ​ട​ന​വും
Tuesday, April 30, 2024 1:24 AM IST
മു​ക്കം: മു​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മ​വും സ്കൂ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ക​ലാ​കേ​ന്ദ്ര​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ച​ല​ച്ചി​ത്ര​താ​രം ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി ക​ലാ​കേ​ന്ദ്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. ഹ​മീ​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും, മ​ൺ​മ​റ​ഞ്ഞ അ​ധ്യാ​പ​ക​രെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ വ​ത്സ​ൻ മ​ഠ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ രാ​ജേ​ശ​ൻ വെ​ള്ളാ​രം കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.