വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി പാ​ത​യോ​ര​ത്ത് ര​ണ്ട് തെ​ങ്ങു​ക​ൾ
Tuesday, April 30, 2024 1:24 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ- പെ​രു​വ​ണ്ണാ​മൂ​ഴി കെ​വൈ​ഐ​പി പ​ഞ്ചാ​യ​ത്ത് റോ​ഡ് ഓ​ര​ത്തെ ച​ന്ദ്ര​ൻ കു​ന്നേ​ൽ പ​ടി​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ര​ണ്ട് തെ​ങ്ങു​ക​ൾ.

കു​ത്ത​നെ ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും എ​തി​രേ എ​ത്തു​ന്ന വ​ണ്ടി​ക​ളും ത​മ്മി​ൽ ത​ട്ടി ഇ​വി​ടെ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന് വ​ള​വു​ള്ള ഭാ​ഗ​ത്താ​ണ് തെ​ങ്ങു​ക​ൾ നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ വീ​തി​യും കു​റ​വാ​ണ്. റോ​ഡും തെ​ങ്ങും പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന​താ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഈ ​തെ​ങ്ങു​ക​ൾ പാ​ത ഭാ​ഗ​ത്തു നി​ന്നു അ​ടി​യ​ന്തി​ര​മാ​യി മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണു ഉ​യ​രു​ന്ന പൊ​തു ആ​വ​ശ്യം.