അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മോ​ളി ടീ​ച്ച​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, April 30, 2024 1:24 AM IST
ച​ക്കി​ട്ട​പാ​റ: 40 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം ന​മ്പ​ർ (പെ​രു​വ​ണ്ണാ​മൂ​ഴി) അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മോ​ളി ടീ​ച്ച​ർ എ​ന്നു കു​ട്ടി​ക​ളും നാ​ട്ടു​കാ​രും വി​ളി​ക്കു​ന്ന വി.​ജെ. ഏ​ലി​യാ​മ്മ​ക്ക് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഹാ​ര​വും ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​നി​ഷ ദി​നേ​ശ​ൻ, പി.​കെ. ഷി​നി​ത്ത്, ഷീ​ജ ഷെ​ല്ലി, പി.​ആ​ർ. ലോ​ഹി​താ​ക്ഷ​ൻ, പി.​പി. ക​രീം, ര​ജി​ത ഷി​ജി, സി​നി ദി​നേ​ശ്, ടി.​എ​സ്. ര​മ​ണി, ക​മ​ല രാ​മ​ൻ, സൗ​ജ​ത്ത് അ​ഷ്റ​ഫ്, റ​ഷീ​ദ ഷെ​രീ​ഫ്, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ര​മി​ക്കു​ന്ന വി.​ജെ. ഏ​ലി​യാ​മ്മ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

40 വ​ർ​ഷം ഏ​ക അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ കു​ഞ്ഞു​ങ്ങ​ളാ​യി ത​ന്‍റെ മു​ന്നി​ലി​രു​ന്ന 1100 ഓ​ളം പേ​ർ ഇ​ന്ന് ലോ​ക​ത്തി​ലെ വി​വി​ധ ഉ​ന്ന​ത ശ്രേ​ണി​ക​ളി​ൽ വി​രാ​ജി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നം ഉ​ണ്ടെ​ന്ന് ടീ​ച്ച​ർ പ​റ​ഞ്ഞു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ എ​ന്ന നി​ല​യി​ൽ ഇ​ത് ഓ​ർ​മ​യി​ലെ അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​വു​മാ​ണെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.