യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി ക​രി​യാ​ത്തും​പാ​റ റോ​ഡി​ലെ ഗ​ർ​ത്തം
Tuesday, April 30, 2024 1:24 AM IST
കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ റോ​ഡി​ൽ രൂ​പം​കൊ​ണ്ട ഗ​ർ​ത്തം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​തും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തു​മാ​യ റോ​ഡി​ന്‍റെ ക​രി​യാ​ത്തും​പാ​റ​യി​ലെ പാ​റ​ക്ക​ട​വ് മേ​ഖ​ല​യി​ലു​ള്ള ക​ലു​ങ്കി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ത്.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​തീ​ന​ത​യി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​മേ​ഖ​ല​യി​ലെ റോ​ഡ് പാ​ടെ ത​ക​ർ​ച്ച​യി​ലാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ച്ച് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.