ആ​വേ​ശ​മാ​യി "പു​സ്ത​ക​ത്തൊ​ട്ടി​ൽ’: 50,000 രൂ​പ​യു​ടെ കു​ട്ടി​പ്പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 7, 2024 5:09 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച "പു​സ്ത​ക​ത്തൊ​ട്ടി​ൽ’ കു​ട്ടി​പ്പു​സ്ത​ക ശേ​ഖ​ര​ണ യ​ജ്ഞം ആ​വേ​ശ​മാ​വു​ന്നു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഓ​മ​ശേേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു സ്കൂ​ളു​ക​ളി​ലേ​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ച് 786 ബാ​ല സാ​ഹി​ത്യ കൃ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല വാ​യ​ന പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി മ​തി​യാ​യ പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ടു​വ​ള്ളി ബി​ആ​ർ​സി ശ്ര​ദ്ധേ​യ​മാ​യ ഈ ​മാ​തൃ​കാ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ല​സാ​ഹി​ത്യ പു​സ്ത​ക​മേ​ള​യി​ൽ വ​ച്ച് സ്കൂ​ൾ​ത​ല സ​മി​തി​ക​ൾ വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ​ക്കു പു​റ​മേ​യു​ള്ള അ​ധി​ക പു​സ്ത​ക സ​മാ​ഹ​ര​ണ​മാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ശേ​രി​യി​ൽ പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ​ത്.

വാ​യ​നാ ത​ൽ​പ​ര​രാ​യ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ധ​ന​കാ​ര്യ-​വാ​ണി​ജ്യ-​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. പു​സ്ത​ക ശേ​ഖ​ര​ണ യ​ജ്ഞം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​കെ.​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ് അ​ന്പ​ല​ക്ക​ണ്ടി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം.​മെ​ഹ​റ​ലി (ബി​പി​സി) പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​അ​ബ്ദു​ൽ നാ​സ​ർ, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര, ഓ​മ​ശ്ശേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് കെ.​കെ.​അ​ബ്ദു​ല്ല​ക്കു​ട്ടി, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ഷാ​ഹി​ന (പു​ത്തൂ​ർ സ്കൂ​ൾ),

എ.​വി.​ഷ​മീ​ർ (വി​ദ്യാ​പോ​ഷി​ണി, ഓ​മ​ശ്ശേ​രി), സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ യു.​പി.​അ​ബ്ദു​ൽ ഖാ​ദ​ർ, ബി​ആ​ർ​സി പ്ര​തി​നി​ധി​ക​ളാ​യ ഇ.​ഖ​ദീ​ജ, കെ.​കെ.​റു​ബീ​ന, ടി.​പി.​റോ​ഷ്ന,വി.​ജീ​ന, ടി.​കെ.​റ​ഷീ​ദ, കെ.​ഖ​ദീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.