കോ​ട​ഞ്ചേ​രി ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു
Wednesday, May 8, 2024 5:42 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര ജാ​ഥ​യും ടൗ​ണ്‍ ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ക്ലീ​ൻ കോ​ട​ഞ്ചേ​രി ഗ്രീ​ൻ കോ​ട​ഞ്ചേ​രി കാ​ന്പ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു .

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ലി​സി ചാ​ക്കോ, ജോ​ർ​ജു​കു​ട്ടി വി​ള​ക്കു​ന്ന​ൽ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, റി​യാ​ന​സ് സു​ബൈ​ർ, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, ബി​ന്ദു ജോ​ർ​ജ്, റീ​ന സാ​ബു, റോ​സി​ലി മാ​ത്യു, ടി.​പി.​ഷാ​ജു , ഷാ​ജി മു​ട്ട​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സീ​ന​ത്ത്,

ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ബ്രി​ജേ​ഷ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശാ​ലു പ്ര​സാ​ദ്, കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ​എ​ച്ച്ഐ​മാ​രാ​യ ജോ​ബി, അ​ബ്ദു​ൽ ഗ​ഫൂ​ർ, സി​ജോ​യ്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് നി​ഷ റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.