സു​ര​ഭി ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, May 7, 2024 5:45 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സു​ര​ഭി ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും വി​ശു​ദ്ധ യൂ​ദാ​ത​ദ്ദേ​വൂ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ കൊ​ടി​യേ​റ്റി.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും നൊ​വേ​ന​യി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ഇ​ന്ന് മു​ത​ൽ 11 വ​രെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും. തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ 12ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​ജ​യ് തേ​ക്കി​ല​ക്കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് പ​ച്ചി​ക്ക​ര​മു​ക്ക് പ​ന്ത​ലി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.