സത്യസന്ധത പുതുതലമുറ ആർജിക്കേണ്ട ഗുണം: പ്രിയങ്ക ഗാന്ധി എംപി
1567391
Sunday, June 15, 2025 5:07 AM IST
കൽപ്പറ്റ: പഠനത്തോടൊപ്പം വിദ്യാർഥികൾ ആർജിക്കേണ്ട ഗുണങ്ങളാണ് സത്യസന്ധതയും ഉത്തരവാദിത്വബോധവുമെന്ന് പ്രിയങ്ക ഗാന്ധി എംപി.
എംസിഎഫ് പബ്ലിക് സ്കൂളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഓരോ മനുഷ്യനിലും പണത്തിനും പദവിക്കുമപ്പുറം നല്ല ഹൃദയവും മനസുമുണ്ടാകണം. പുതിയ ലോകത്തെയും കാലത്തെയും അറിഞ്ഞുള്ള പഠനസൗകര്യങ്ങളാണ് എംസിഎഫ് സ്കൂളിലുള്ളത്. അധ്യാപകരെയും മാനേജ്മെന്റിനെയും അഭിനന്ദിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
എംസിഎഫ് പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ഡോ.ഹുസൈൻ മടവൂർ, എം.വി. ശ്രേയാംസ്കുമാർ, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ്ഹാജി, കെ. റഫീഖ്, ടി. മുഹമ്മദ്, ടി.ജെ. ഐസക്, പി.പി. അബ്ദുൾഖാദർ, ഡോ. മുസ്തഫ ഫാറൂഖി, ജെ.ജെ. നീതു, നജീബ് കാരാടൻ എന്നിവർ പ്രസംഗിച്ചു.
കെട്ടിടം രൂപകൽപന ചെയ്ത ആർക്കിടെക്ട് ജാഫർ അലിക്കും കോണ്ട്രാക്ടർ ജഷാദ് ബാവയ്ക്കുമുള്ള മെമന്റോ പ്രിയങ്ക ഗാന്ധി കൈമാറി.