മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തു
Wednesday, May 8, 2024 12:47 AM IST
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും മു​സ്‌‌​ലിം​ലീ​ഗ് ജി​ല്ലാ ഓ​ഫീ​സി​നു​നേ​രെ​ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ജാ​മ്യ​മെ​ടു​ത്തു.

ഇ​ന്ന​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ബി.​പി. ശ​ശീ​ന്ദ്ര​നൊ​പ്പം ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യാ​ണ് മ​ന്ത്രി ജാ​മ്യ​മെ​ടു​ത്ത​ത്.

2012 ഫെ​ബ്രു​വ​രി 20ന് ​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ള​ട​ക്കം 13 പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കി​ബ​സാ​റി​ൽ​നി​ന്ന് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പ്ര​ക​ട​ന​ത്തി​നി​ടെ കാ​ൽ​ടെ​ക്സി​നു സ​മീ​പ​ത്തെ മു​സ്‌​ലിം​ലീ​ഗ് ഓ​ഫീ​സാ​യ ബാ​ഫ​ഖി ത​ങ്ങ​ൾ കെ​ട്ടി​ട​ത്തി​നു​നേ​രേ അ​ക്ര​മ​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ 300 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും കേ​സു​ണ്ട്. പ്ര​സ്തു​ത കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ ആ​റു പേ​ർ ഇ​തി​ന​കം ജാ​മ്യ​മെ​ടു​ത്തി​ട്ടു​ണ്ട്.