എ​ൻ​സി​സി വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ന് തോ​മാ​പു​ര​ത്ത് തു​ട​ക്ക​മാ​യി
Wednesday, May 1, 2024 7:57 AM IST
ചി​റ്റാ​രി​ക്കാ​ൽ: എ​ൻ​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ സം​യു​ക്ത വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ സി.​സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​എം.​ലി​ന​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ടി.​വി.​അ​നു​രാ​ജ്, സു​ബേ​ദാ​ർ കൈ​ലാ​ഷ് ശ​ർ​മ, ക്യാ​മ്പ് അ​ഡ്ജു​ട​ന്‍റ് ല​ഫ്. കെ.​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 600 കേ​ഡ​റ്റു​ക​ളാ​ണ് പ​ത്തു​ദി​വ​സ​ത്തെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​റിം​ഗ്, മാ​പ്പ് റീ​ഡിം​ഗ് പ​രി​ശീ​ല​ന​വും സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണം, ട്രാ​ഫി​ക് സു​ര​ക്ഷ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.