ബേ​ഡ​ക​ത്ത് ഇ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം
Wednesday, May 1, 2024 7:57 AM IST
ബേ​ഡ​കം: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​നൈ​സ് ബേ​ഡ​ക​ത്തെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തി​നാ​യി സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തും തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​എ​സ്ഐ വി​ജ​യ​ൻ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ഡ​ക​ത്ത് ഇ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ക്കും.

അ​ധി​കാ​ര​ത്ത​ണ​ലി​ൽ പോ​ലീ​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ക​ള്ള​ക്കേ​സെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് സ​ത്യ​സ​ന്ധ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​മെ​ന്നു​റ​പ്പി​ച്ച സി​പി​എം നേ​തൃ​ത്വം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ്യാ​ജ കേ​സു​ണ്ടാ​ക്കി​യും അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യും നീ​ച​രാ​ഷ്ട്രീ​യം പ​യ​റ്റു​ക​യാ​ണെ​ന്നും ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.