തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ണ്ട​ല്‍ ന​ടീ​ല്‍ പ​രി​ശീ​ല​നം
Wednesday, May 1, 2024 7:57 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കാ​ലാ​വ​സ്ഥ പൊ​രു​ത്ത​പ്പെ​ട​ല്‍ ജ​ല​സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് ആ​യി​റ്റി​യി​ല്‍ തു​ട​ക്ക​മി​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ മു​ഖ്യ പ​ങ്ക് വ​ഹി​ക്കു​ന്ന ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ത​യാ​റാ​ക്കി ക​വ്വാ​യി​ക്കാ​യ​ലി​ല്‍ ന​ട്ടു സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

വാ​സ്‌​ക എ​ന്ന ഏ​ജ​ന്‍​സി​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പൈ​ല​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

കാ​യ​ലോ​ര​ത്തും ച​തു​പ്പു​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ഒ​രു​ക്കു​ന്ന ന​ഴ്‌​സ​റി​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ​ത്. കാ​യ​ലോ​ര​ത്ത് 1000 ക​ണ്ട​ലു​ക​ള്‍ ശാ​സ്ത്രീ​യ രീ​തി​യി​ല്‍ ന​ട്ടു. അ​ടു​ത്ത ഘ​ട്ട​മാ​യി 37 പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് വാ​സ്‌​ക.

ആ​യി​റ്റി, വെ​ള്ളാ​പ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ ക​വ്വാ​യി കാ​യ​ലോ​ര​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ നൂ​റു​ക​ണ​ക്കി​ന് ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​ബാ​വ ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം കെ.​എം.​ഫ​രീ​ദാ​ബീ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​സ്‌​ക അ​സോ​സി​യേ​റ്റ് സ​യ​ന്‍റി​സ്റ്റു​ക​ളാ​യ എ​സ്.​സ​ജി​ന്‍, എ​സ്.​മോ​ണി​ഷ, പ്രൊ​ജ​ക്ട് അ​സോ​സി​യേ​റ്റ് എ.​വി.​ആ​തി​ര, ജി.​രാ​ജ​വേ​ല​ന്‍, ബി.​സെ​ല്‍​വ മു​കി​ല​ന്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നീ​ലേ​ശ്വ​രം ബ്ലോ​ക്ക് അ​സി.​എ​ന്‍​ജി​നി​യ​ര്‍ ടി.​അ​മ്പി​ളി, പ​ഞ്ചാ​യ​ത്ത് അ​സി.​എ​ന്‍​ജി​നി​യ​ര്‍ പി.​ശ്യാ​മി​ലി, ഓ​വ​ര്‍​സി​യ​ര്‍ മു​ഹ​മ്മ​ദ് ബ​ദ​റു​ദ്ദീ​ന്‍, എ.​ജി.​സാ​ജി​ദ്, സി​നി​ജ, കെ.​സു​ഗ​ത​കു​മാ​രി, എ.​അ​ഞ്ജ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ 42 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.