ചാർജ് വർധന: ബിജെപി കൊട്ടാരക്കര വൈദ്യുതഭവനിലേക്ക് മാർച്ച് നടത്തി
1339225
Friday, September 29, 2023 10:20 PM IST
കൊട്ടാരക്കര : വൈദുതചാർജ് വർധനവിനെതിരെ കൊട്ടാരക്കര വൈദ്യൂത ഭവനിലേക്ക് ബിജെപിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
കടുത്ത മഴയിൽ പുലമണിൽ നിന്നും ആരംഭിച്ച മാർച്ച് കൊട്ടാരക്കര വൈദ്യുതഭവന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ കൊടും മഴ പെയ്യുമ്പോൾ മഴയില്ലെന്ന പേരിൽ കറന്റ് ചാർജ് വർധിപ്പിച്ചു ജനങ്ങളെ പിഴിയുകയാണ് കേരള സർക്കാരും വൈദ്യൂത വകുപ്പുമെന്ന് സുഭാഷ് പട്ടാഴി പറഞ്ഞു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. സത്യരാജൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ കാടാംകുളം,രഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രസിഡന്റ് പ്രസാദ് പള്ളിക്കൽ, പാർട്ടി,മോർച്ച നേതാക്കന്മാർ, ജനപ്രതിനിധികൾ , പ്രവർത്തകർ പങ്കെടുത്തു.