‘അരുത് ലഹരി’ കുട്ടി പോലീസിന്റെ പോരാട്ടം
1549229
Friday, May 9, 2025 6:59 AM IST
കൊട്ടിയം :നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദ്വിദിന സമ്മർ ക്യാമ്പ് അവസാനിച്ചു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കേഡറ്റുകളെ കൂടി പ്രാപ്തരാക്കുക എന്നുള്ള ഉദ്ദേശം മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പ് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക വൈ. ജൂഢിത്ത് ലത അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സാബു ജോയ് മുഖ്യ അതിഥിയായി.പോലീസ് ഓഫീസർമാരായ വൈ.സാബു, രമ്യ, എയ്ഞ്ചൽ മേരി, അനില ,അധ്യാപകരായ ജിസ്മി ഫ്രാങ്ക്ലിൻ, വിനീത, മഞ്ജു, സവിത എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്്കരണത്തെക്കുറിച്ച് കൊട്ടിയം സബ്ഇൻസ്പെക്ടർ നിതിൻ നളൻ ,സൈബർ സുരക്ഷയെ കുറിച്ച് എസ് ഐ ശ്യാംകുമാർ, കുട്ടികൾക്ക് വരയും കുറിയുമായി പാച്ചൻ കൊട്ടിയം ആരോഗ്യത്തെക്കുറിച്ച് ജയപ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. കേഡറ്റുകൾ സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.