കൊ​ല്ലം : കെഎ​സ്ആ​ർടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി മു​ൻ​നി​ര സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തി​ൽ വി​വേ​ച​ന​മി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത.
പ്ര​ത്യേ​ക പ​ഠ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്ക് ഉ​ണ്ടാ​കാ​നി​ട​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ വി​ശ​ദ​മാ​യി പ​രി​ഗ​ണി​ച്ച ശേ​ഷ​വു​മാ​ണ് സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് മു​ൻ​നി​ര സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.ഗ​താ​ഗ​ത​വ​കു​പ്പ് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.

1989 ലെ ​കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ളി​ലെ ച​ട്ടം 259(1) പ്ര​കാ​ര​മാ​ണ് കെ​എ​സ്​ആ​ർടി​സി ബ​സു​ക​ളി​ൽ മു​ൻ​നി​ര സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് വി​വേ​ച​ന​മ​ല്ല.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യി​ൽ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ഇ.​ഷാ​ജ​ഹാ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.