യൂത്ത് കോൺഗ്രസ് കാല്‍നട പ്രചരണ ജാഥ
1548961
Thursday, May 8, 2025 6:59 AM IST
വെള്ളറട: അഴിമതിക്കും വര്‍ഗീയതയ്ക്കും ലഹരി മാഫിയകൾക്കുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ നടത്തുന്ന കാല്‍നട പ്രചാരണ ജാഥ വെള്ളറടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണം ആരംഭിച്ചതു മുതല്‍ ലഹരി മാഫിയകള്‍ പ്രദേശമാകെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു.
കോട്ടയം തിരുവാതില്‍ക്കല്‍ ഭാര്യയെയും ഭര്‍ത്താവിനെയും ലഹരി മാഫിയ വെട്ടിക്കൊന്നു. വയനാട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ഥിനെ മയക്കുമരുന്നു മാഫിയകള്‍ കൊലപ്പെടുത്തി. നിരവധി ആക്രമണ സംഭവങ്ങളാണ് എല്‍ഡിഎഫ് ഭരണം ആരംഭിച്ചത് മുതല്‍ ഇതുവരെയും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎല്‍എമാരായ എം. വിന്‍സന്റ്, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എംഎൽഎ എ.ടി. ജോര്‍ജ്, മര്യാപുരം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ഡോ. ആര്. വത്സലന്‍, ബ്രഹ്മയിന് ചന്ദ്രന്, അന്‍സജിതാ റസല്‍, എ.കെ. ശശി, എല്‍.വി. അജയകുമാര്‍, പി. എ. അബ്രഹാം, സോമന്‍കുട്ടി നായര്‍, പാറശാല സുധാകരന്,
കൊറ്റാമം വിനോദ്, ഗോപു, ആര്.ആര്. അരുണ്‍, അഡ്വ. ജോണ്‍, അഡ്വ. ഗിരീഷ് കുമാര്‍, കെ. ദസ്തഗീര്‍, ഐര സുരേന്ദ്രന്, മാരായമുട്ടം സുരേഷ്, അഡ്വ. അനൂപ്, ജോബിന്, കൃഷ്ണകുമാര്‍, സതീഷ് കോട്ടുകോണം, ശ്യാം വെള്ളറട, അജിന്, ഗോപന്, വിജയശ്രീ, എം. രാജ് മോഹന്‍, കാനക്കോട് അജയന്, കോറ്റാമം ലിജിത്, മലയില്‍ രാധാകൃഷ്ണന്, കെ.ജി. മംഗള്ദാസ, ഷിജുതടത്തില് തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.
വെള്ളറടയില്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വെള്ളറടയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തശേഷം കാല്‍നട പ്രചാരണ ജാഥയുടെ ഫ്ലാഗ് ഓഫ് കര്‍മവും വി.ഡി. സതീശന് നിർവഹിച്ചു.