വാ​നി​ടി​ച്ച് വൈ​ദ്യു​തി തൂ​ണ് ത​ക​ർ​ന്നു
Sunday, May 5, 2024 12:56 PM IST
കൊ​ട്ടി​യം: മാ​രു​തി വാ​നി​ടി​ച്ച് പ​തി​നൊ​ന്ന് കെ.​വി. വൈ​ദ്യു​തി ലൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു. കാ​ർ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന​യു​ട​ൻ വൈ​ദ്യു​തി ഓ​ഫാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് പ​ള്ളി​മു​ക്ക് അ​യ​ത്തി​ൽ റോ​ഡി​ൽ അ​യ​ത്തി​ൽ വി​വി​വി​എ​ച്ച്എ​സ് എ​സി​നും മു​ള്ളു​വി​ള​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​യ​ത്തി​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ് ഒ​ടി​ഞ്ഞ് ച​രി​ഞ്ഞെ​ങ്കി​ലും നി​ല​ത്തു വീ​ഴാ​തി​രു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സപെ​ട്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യവൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ഒ​ടി​ഞ്ഞ പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.