മാ​തൃ​ക​യാ​യി കു​രു​വി ബ്ര​ദേ​ഴ്സ്
Monday, May 6, 2024 11:45 PM IST
അ​ഞ്ച​ല്‍ : പ്ര​ദേ​ശ​ത്തെ അ​ശ​ര​ണ​ര്‍​ക്ക് ആ​ശ്ര​യ​മാ​കു​ക​യാ​ണ് കു​രു​വി ബ്ര​ദേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ. അ​ഞ്ച​ല്‍ കു​രു​വി​ക്കോ​ണം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ലാ​കാ​യി​ക വേ​ദി​യാ​ണ് കു​രു​വി ബ്ര​ദേ​ഴ്സ്.

അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍, അ​ര്‍​ബു​ദ​മ​ട​ക്കം ക​ഷ്ടത അ​നു​ഭ​വി​ക്കു​ന്ന മ​റ്റു​ള്ള​വ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.

ഓ​രോ മാ​സ​ത്തി​ലും ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച കി​റ്റു​ക​ള്‍ എ​ത്തി​ക്കു​ക​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ര​ക്ത​ദാ​നം, ചി​കി​ത്സാ സ​ഹാ​യം ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ട്ടാ​യ്മ ന​ട​ത്തി​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് കൂ​ട്ട​ായ്മ.

പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്, ര​ക്ഷ​ാധി​കാ​രി സു​നി​ൽ ആ​ദി​ത്യ​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ, ട്ര​ഷ​റ​റ​ർ സ​ന്ദീ​പ്, സു​ജി​ത്, നി​തി​ൻ, അ​ച്ചു, സു​മേ​ഷ്, വ​രു​ൺ, സു​ധി, ആ​രോ​മ​ൽ, ര​തീ​ഷ്, ജി​തി​ൻ​ത​മ്പി, വി​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.