ജൈ​വ വൈ​വി​ദ്യ ദി​നാ​ച​ര​ണം: ഏ​രൂ​രി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, May 6, 2024 11:45 PM IST
അ​ഞ്ച​ല്‍ : ജൈ​വ വൈ​വി​ദ്യ ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി ജൈ​വ വൈ​വി​ദ്യ പ​ഠ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്വി​സ് മ​ത്സ​രം ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ വി​ജ​യി​ക​ള​കു​ന്ന വി​ദ്യാ​ർ​ഥിക​ളെ ബ്ലോ​ക്ക്‌ ത​ല​ത്തി​ലും ബ്ലോ​ക്ക്‌ ത​ല​ത്തി​ൽ വി​ജ​യി​ക​ള​കു​ന്ന വി​ദ്യാ​ർ​ഥിക​ൾ ജി​ല്ലാ ത​ല​ത്തി​ലും അ​വി​ടെ നി​ന്നും സം​സ്ഥാ​ന ത​ല​ത്തി​ലും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക.

പ​രി​പാ​ടി​യു​ടെ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് ജി. ​അ​ജി​ത് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ൻ ബാ​ബു, ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദി​വ്യ ജ​യ​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ന​സി​ർ ഹ​രി​ത, കേ​ര​ള മി​ഷ​ൻ ആ​ര്‍.​പി സ്മി​ത, ഐആ​ര്‍​ടിസി കോ​ർ​ഡി​നേ​റ്റ​ർ രേ​വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​പ്പ​ത്തി​യ​ഞ്ചോ​ളം കു​ട്ടി​ക​ളാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.