വ്യാ​പാ​രി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​യു​ന്നു: എ​സ്.ദേ​വ​രാ​ജ​ൻ
Tuesday, May 7, 2024 11:14 PM IST
കൊ​ല്ലം : കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള മ​ന്ത്രാ​ല​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ലൈ​സ​ൻ​സ്, ഫീ​സ്ക​ളി​ൽ ഏ​കീ​ക​ര​ണം, ഫു​ഡ് സേ​ഫ്റ്റി നി​യ​മ​ങ്ങ​ളി​ൽ ല​ഘൂ​ക​ര​ണം, എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച​താ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ എ​സ് .ദേ​വ​രാ​ജ​ൻ.

ചേ​മ്പ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ 83, 84 സം​യു​ക്ത വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ദേ​വ​രാ​ജ​ൻ പ​റ​ഞ്ഞു. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ​കെ എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചേ​മ്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​സ് .ര​മേ​ഷ് കു​മാ​ർ (ടി​എം​എ​സ് മ​ണി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

നേ​താ​ജി ബി .​രാ​ജേ​ന്ദ്ര​ൻ , സെ​ക്ര​ട്ട​റി ടി​ൻ​സ് കെ. ​ത​മ്പി , ആ​ന്‍റ​ണി റോ ​ഡ്രി​ഗ്സ്, ചേ​മ്പ​ർ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ​എം എ​ച്ച്. നി​സാ​മു​ദീ​ൻ, (എ​സ് മ​ദ​ൻ എ​സ് എം ​വി ), അ​ബ്ദു​ൽ ഖാ​ദ​ർ , ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​രാ​ജീ​വ്, എ​സ് .രാ​ജീ​വ്, എം .​എം .ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ 2024, 26 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് .ദേ​വ​രാ​ജ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ​കെ എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്നു.