എ​സ്എ​സ്എ​ല്‍​സി ഫ​ലം കാ​ത്ത് ജി​ല്ല​യി​ൽ 30,357 വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, May 7, 2024 11:14 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് 30,357 വി​ദ്യാ​ര്‍​ഥി​ക​ള്‍. ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 11 ദി​വ​സം മു​ന്‍​പാ​ണ് ഇ​ത്ത​വ​ണ​ത്തെ എ​സ്എ​സ്എ​ല്‍​സി ഫ​ല പ്ര​ഖ്യാ​പ​നം. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഫ​ല​ങ്ങ​ള്‍ ഒ​മ്പ​തി​ന് പ്ര​ഖ്യാ​പി​ക്കും. 29,176 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ല​സ് ടു ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​യ് 25 നാ​യി​രു​ന്നു ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം. ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍ 20 വ​രെ പ​തി​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 70 ക്യാ​മ്പു​ക​ളി​ലാ​യി 10,863 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ര്‍​ണ​യ ക്യാം​പി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ജി​ല്ല​യി​ല്‍ എ​സ​്എ​സ്എ​ല്‍​സി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത് കൊ​ല്ലം വി​മ​ല​ഹൃ​ദ​യ ഗേ​ള്‍​സ് സ്‌​കൂ​ളി​ലാ​ണ് -701പേ​ര്‍. ക​ട​യ്ക്ക​ല്‍ ജി​എ​ച്ച്എ​സാ​ണ് തൊ​ട്ടു​പി​ന്നി​ല്‍ -592 കു​ട്ടി​ക​ള്‍.

കൊ​ല്ലം -വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 16,268, പു​ന​ലൂ​ര്‍- 6437, കൊ​ട്ടാ​ര​ക്ക​ര- 7653 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ ക​ണ​ക്ക്. 231 പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലാ​യി 15,754 ആ​ണ്‍​കു​ട്ടി​ക​ളും 14,603 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പ്ല​സ് വ​ണി​ല്‍ 17,519 വി​ദ്യാ​ര്‍​ഥി​ക​ളും പ്ല​സ് ടു​വി​ല്‍ 29,176 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​സ്എ​ല്‍​സി, എ​എ​ച്ച്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച ക​ഴി​ഞ് 3.30 മു​ത​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പത്രസ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വി​വി​ധ വെ​ബ്‌​സൈ​റ്റു​ക​ള്‍ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം.