കുളത്തൂപ്പുഴയിൽ മാലിന്യ നിർമാർജനം ശക്തിപ്പെടുത്തി
1532884
Friday, March 14, 2025 6:14 AM IST
കുളത്തൂപ്പുഴ: ലോക സീറോ വേസ്റ്റ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്ത് സമ്പൂർണ ഹരിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യനിർമാർജനം ശക്തിപ്പെടുത്തി.
ഇതിനോടനുബന്ധിച്ച് കുളത്തുപ്പുഴ മുതൽ തെന്മല ഡാം വരെയുള്ള അന്തർ സംസ്ഥാന ഹൈവേയുടെ നെടുവന്നൂർ കടവ് മുതൽ ഇരുവശവും തള്ളിയ മാലിന്യം, കുന്നുകൂടി കിടന്ന ജൈവ, അജൈവ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കംചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത്, ആരോഗ്യവകുപ്പ് ,ഫോറസ്റ്റ്, ആർപിഎൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കർമപരിപാടികൾ സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദീ ൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷൈജു, ഫോറസ്റ്റ് ഓഫീസർ ഉല്ലാസ്, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന അംഗങ്ങൾ, ആരോഗ്യ വോളണ്ടിയർമാർ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കെടുത്തു.