പുസ്തക അവലോകനവും കവിയരങ്ങും നടത്തി
1545905
Sunday, April 27, 2025 6:15 AM IST
കൊല്ലം : നിറവ് സാഹിത്യ-സംഗീത-ചിത്രകലാസംഘടനയുടെ ആഭിമുഖ്യത്തിൽ സ്വരാഞ്ജലി മ്യൂസിക് ഹാളിൽ പുസ്തക അവലോകനവും കവിയരങ്ങും നടത്തി. ചവറ ബെഞ്ചമിന്റെ മഹായാനം എന്ന നോവലാണ് അവലോകനം ചെയ്തത്. നോവൽ വിലയിരുത്തി സാഹിത്യകാരൻ എ.റഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കവി മയ്യനാട് അജയകുമാർ അധ്യക്ഷത വഹിച്ചു.
സാഹിത്യരംഗത്തെ 50 വർഷത്തെ സംഭാവന മുൻനിർത്തി സംഘടനയുടെ മൊമന്റോയും പൊന്നാടയും ചവറ ബെഞ്ചമിനു സംഘടനാ വൈസ്പ്രസിഡന്റ് മധു തട്ടാമല നൽകി ആദരിച്ചു. കവിയരങ്ങ് കുരീപ്പുഴ ബാബു ഉദ്ഘാടനം ചെയ്തു.