ദേ​വാ​ല​യ​ങ്ങ​ളി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ
Monday, April 29, 2024 4:00 AM IST
ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ച​ന്ദ​ന​പ്പ​ള്ളി: പ്ര​മു​ഖ ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. രാ​വി​ലെ ഇ​ട​വ​ക വി​കാ​രി ദേ​വാ​ല​യ മ​ധ്യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം സ്ഥാ​പി​ച്ചു.

കൊ​ടി​യേ​റ്റ് തി​രു​നാ​ളി​നു മു​ഖ്യ​കാ​ർ​മി​ക​നാ​യി എ​ത്തി​യ മാ​ർ​ത്താ​ണ്ഡം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സി​നെ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, ട്ര​സ്റ്റി വി​ൽ​സ​ൺ പാ​ല​വി​ള എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഡോ. ​വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ പ്ര​ത്യേ​ക നൊ​വേ​ന സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ച്ച് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ എ​ത്തി പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം കൊ​ടി​യേ​റ്റി. തി​രു​നാ​ൾ വാ​രാ​ഘോ​ഷ​വും മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റി വി​ൽ‌​സ​ൺ പാ​ല​വി​ള സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മാ​ത്യു കി​ട​ങ്ങി​ൽ, ആ​ന്‍റ​ണി ച​ന്ദ​ന​പ്പ​ള്ളി, വി​ൽ‌​സ​ൺ ച​ന്ദ​ന​പ്പ​ള്ളി, ഡൊ​മി​നി​ക് ച​ക്കി​ട്ട​ട​ത്ത്, ജോ ​വ​ർ​ഗീ​സ് എ​ണ്ണ​ശേ​രി​ൽ, ബി​നോ ബാ​ബു പെ​രു​മ​ല, ഇ.​എം.​ജി. ച​ന്ദ​ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ച്ച​യ്ക്കു​ശേ​ഷം പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റേ ക​ര​യി​ൽ കു​ട​മു​ക്ക് കൊ​ച്ചു​മ​ഠ​ത്തി​ൽ രാ​ധ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽ​നി​ന്നും നേ​ർ​ച്ച​യാ​യി ന​ൽ​കി​യ കൊ​ടി​മ​രം വെ​ട്ടി ഒ​രു​ക്കി ഫാ. ​ചാ​ക്കോ ക​രി​പ്പോ​ൺ പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷം ആ​ഘോ​ഷ​മാ​യി ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​ൻ വ​ഴി തീ​ർ​ഥാ​ട​ന പ​ള്ളി​യു​ടെ മു​ന്പി​ലെ​ത്തി സ​ഹ​ദാ​യെ വ​ണ​ങ്ങി സെ​ന്‍റ് ജോ​ർ​ജ് ഷ്രൈ​നി​ൽ എ​ത്തി​ച്ച് കൊ​ടി​യേ​റ്റും ന​ട​ത്തി. വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി പ്ര​ധാ​ന തി​രു​നാ​ൾ മേ​യ്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ്.

പ​ന്പു​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

ചെ​ന്നീ​ർ​ക്ക​ര: പ​ന്പു​മ​ല സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജി​നു ജോ​ൺ കൂ​ട​ത്തി​നാ​ൽ കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​യ് ആ​റു​വ​രെ​യാ​ണ് തി​രു​നാ​ൾ.

29, 30 തീ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നൊ​വേ​ന​യും സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ.​ഡോ. ജോ​സ​ഫ് പു​തു​വീ​ട് (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത) ന​യി​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം.

നാ​ലി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ചെ​ന്പ് പ്ര​തി​ഷ്ഠ, ചെ​ന്പി​ൽ അ​രി​യി​ടീ​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​സാ​മു​വേ​ൽ തെ​ക്കേ​കാ​വി​നാ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ആ​റി​ന് ഇ​ട​വ​ക​യു​ടെ നാ​ല് അ​തി​രു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് റാ​സ.

ആ​റി​നു രാ​വി​ലെ 9.30ന് ​കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേ​മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടി​ന് സി​നി​മ, ടി​വി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ർ​മ​ക​ല അ​വ​ത​രി​പ്പി​ക്കു​ന്ന എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മെ​ഗാ​ഷോ.

മൈ​ല​പ്ര തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ

മൈ​ല​പ്ര: തി​രു​ഹൃ​ദ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. മേ​യ് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. ഇ​ന്ന​ലെ രാ​വി​ലെ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ന്നു.

നാ​ളെ മു​ത​ൽ മേ​യ് മൂ​ന്നു​വ​രെ വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന. മേ​യ് ഒ​ന്നി​നു കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​കം, നാ​ലി​നു രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന, നാ​ലി​നു വാ​ദ്യ​മേ​ളം, വൈ​കു​ന്നേ​രം ആ​റി​ന് റാ​സ. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ, ആ​കാ​ശ​ദീ​പ​ക്കാ​ഴ്ച.

അ​ഞ്ചി​നു രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് റാ​സ, ചെ​ന്പെ​ടു​പ്പ്, കൊ​ടി​യി​റ​ക്ക്, സ​മാ​പ​ന ആ​ശി​ർ​വാ​ദം, നേ​ർ​ച്ച.

മ​ണ്ണീ​റ പ​ള്ളി​യി​ൽ

കോ​ന്നി: മ​ണ്ണീ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. മേ​യ് നാ​ലി​നു സ​മാ​പി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ‌ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​പ്ത​തി മ​ന്ദി​ര​ത്തി​ന്‍റെ കൂ​ദാ​ശ എ​ന്നി​വ ന​ട​ത്തി.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന. നാ​ളെ, മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, ന​വീ​ക​ര​ണ ധ്യാ​നം. ഫാ. ​ഗീ​വ​ർ​ഗീ​സ് പാ​ല​മൂ​ട്ടി​ൽ ധ്യാ​നം ന​യി​ക്കും.

ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, ക​ലാ​സ​ന്ധ്യ. മൂ​ന്നി​നു രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന, എ​ട്ടി​ന് ചെ​ന്പെ​ടു​പ്പ് റാ​സ, ആ​റി​ന് റാ​സ, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. നാ​ലി​നു രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, പ്ര​ദ​ക്ഷി​ണം, തി​രു​സ്വ​രൂ​പം തി​രി​കെ പ്ര​തി​ഷ്ഠി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ്.

ഞ​ക്കു​കാ​വ് പ​ള്ളി​യി​ൽ

ളാ​ക്കൂ​ർ: ഞ​ക്കു​കാ​വ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. മേ​യ് അ​ഞ്ചു​വ​രെ​യാ​ണ് തി​രു​നാ​ൾ. നാ​ളെ വൈ​കു​ന്നേ​രം 6.15ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, ഏ​ഴി​നു ക​ലാ​പ​രി​പാ​ടി​ക​ൾ, മേ​യ് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ച​ന​സ​ന്ദേ​ശം.

മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. നാ​ലി​നു രാ​വി​ലെ 6.30ന് ​ചെ​ന്പ് പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം ആ​റി​ന് വ​ച​ന​സ​ന്ദേ​ശം, റാ​സ. അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​ന് കൂ​രി​യ ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ർ​ച്ച, കൊ​ടി​യി​റ​ക്ക്.

ച​ന്ദ​ന​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ

ച​ന്ദ​ന​പ്പ​ള്ളി: ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. മേ​യ് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന​പെ​രു​ന്നാ​ൾ.

ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​പ്പാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന ന​ട​ന്നു. വി​കാ​രി ഫാ. ​ഷി​ജു ജോ​ൺ, സ​ഹ​വി​കാ​രി ഫാ. ​ജോം മാ​ത്യു, കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ള്ളി മു​റ്റ​ത്തെ കൊ​ടി​മ​ര​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി. ട്ര​സ്റ്റി കെ.​എ​സ്. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി പി.​ഡി. ബേ​ബി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വി​ശ്വാ​സി​ക​ൾ വെ​റ്റി​ല​യും പൂ​ക്ക​ളും വി​ത​റി പ​ങ്കാ​ളി​ക​ളാ​യി. തു​ട​ർ​ന്ന് ഇ​ട​വ​ക​യു​ടെ അ​ഞ്ച് കു​രി​ശ​ടി​ക​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും പെ​രു​ന്നാ​ൾ കൊ​ടി ഉ​യ​ർ​ത്തി.

ഉ​ച്ച​ക​ഴി​ഞ്ഞ് കു​ട​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന് കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​ൻ, ചെ​മ്പും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ക​ൽ​ക്കു​രി​ശ​ടി​യി​ൽ കൊ​ടി​മ​രം ഉ​യ​ർ​ത്തി. ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ഇ​ടി​ക്കു​ള ഡാ​നി​യ​ൽ, ഫാ. ​ജേ​ക്ക​ബ് ബേ​ബി, ഫാ. ​ജേ​ക്ക​ബ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ടി​യേ​റ്റി.

കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര​യ്ക്ക് തോ​മ​സ് വ​ർ​ഗീ​സ്, പി.​ജി.​ജോ​ൺ, എ. ​ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ലി​ബി​ൻ ത​ങ്ക​ച്ച​ൻ, റോ​ബി​ൻ റോ​യി, ജി​ത്തു ഫി​ലി​പ്പ്, മാ​മ്മ​ൻ ജേ​ക്ക​ബ്, ജോ​ബി​ൻ ജോ​ർ​ജ്, ബി​ബി​ൻ റോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ ന​ട​ക്കു​ന്ന ഒ​രു​ക്ക​ധ്യാ​ന​ത്തി​ന് ബ​സ​ലേ​ൽ റ​ന്പാ​ൻ നേ​തൃ​ത്വം ന​ൽ​കും.

മേ​യ് ഒ​ന്നി​നു രാ​വി​ലെ പി​തൃ​സ്മൃ​തി. 10.30ന് ​മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ കാ​ർ​ഷി​ക ഗ്രാ​മം, സം​തൃ​പ്ത ഗ്രാ​മം പ​ദ്ധ​തി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ട്ട​പ്പു​റം പ​ള്ളി​യി​ൽ

തി​രു​വ​ല്ല: കാ​വും​ഭാ​ഗം ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ജി എം. ​ഏ​ബ്ര​ഹാം കൊ​ടി​യേ​റ്റി.‌

മേ​യ് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് പെ​രു​ന്നാ​ൾ. മൂ​ന്നി​ന് രാ​ത്രി ഏ​ഴി​ന് മ​ണി​പ്പു​ഴ റാ​സ, നാ​ലി​ന് ഏ​ഴി​ന് അ​ഴി​യി​ട​ത്തു​ചി​റ റാ​സ, അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

രാ​ത്രി ഏ​ഴി​ന് പെ​രി​ങ്ങ​ര റാ​സ, ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തോ​ണി​ക്ക​ട​വ് റാ​സ, ആ​റി​നു ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം, ഏ​ഴി​നു കാ​വും​ഭാ​ഗം റാ​സ. എ​ട്ടി​ന് സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹി​ക വാ​ഴ്‌​വ്,

ഏ​ഴി​നു രാ​വി​ലെ എ​ട്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വെ​ച്ചൂ​ട്ട് സ​ദ്യ, വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​യി​ൽ​നി​ന്നും ആ​ഘോ​ഷ​മാ​യ റാ​സ, കൊ​ടി​യി​റ​ക്ക്.