മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ​വും ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും നാ​ളെ
Monday, April 29, 2024 11:21 PM IST
തി​രു​വ​ല്ല: ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​ശ‍​യ സം​വാ​ദ​ത്തി​നു​മാ​യി രൂ​പീ​കൃ​ത​മാ​കു​ന്ന ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​ഥ​മ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കും.

മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് പ്ര​ഥ​മ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. 50,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡു​ദാ​ന​വും നി​ർ​വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.