ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​നു സ​മീ​പം ഹൈ​മാ​സ്റ്റ് ലൈ​റ്റ്
Monday, April 29, 2024 11:21 PM IST
പു​തു​പ്പ​ള്ളി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ച്ചു.

തി​രു​വ​ല്ല ഓ​ത​റ ജെ​എ​ൻ ലൈ​റ്റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട്ട​ർ സ​ഞ്ജ​യ് വ​ർ​ഗീ​സാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഇ​വി​ടേ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

ക​ട​ബാ​ധ്യ​ത​ക​ളി​ൽ​പ്പെ​ട്ട് ജ​പ്തി​യി​ലെ​ത്തി​യ ത​ന്നെ ഒ​രു കാ​ല​ത്ത് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത് അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നു സ​ഞ്ജ​യ് അ​നു​സ്മ​രി​ച്ചു. ‌അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ്മ​ര​ണ നി​ല​നി​ൽ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വി​ടേ​ക്ക് ഹൈ​മാ​സ്റ്റ് സ​മ​ർ​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​റ്റി​നു സ​മീ​പം അ​ങ്ങ് പ​ക​ർ​ന്ന ദീ​പം എ​ന്നും പ്ര​കാ​ശി​ക്ക​ട്ടെ എ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ​ഹ​ധ​ർ​മ്മി​ണി മ​റി​യാ​മ്മ ഉ​മ്മ​ൻ, പു​തു​പ്പ​ള്ളി പ​ള്ളി വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ്, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ഷി ഫി​ലി​പ്പ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ കു​ഞ്ഞു പു​തു​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. വൈ​ശാ​കി, ഫാ. ​കു​ര്യാ​ക്കോ​സ് ഈ​പ്പ​ൻ, എ​ൻ.​ജെ. പ്ര​സാ​ദ്, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പോ​സ് വി. ​ഏ​ബ്ര​ഹാം, വി. ​ഏ​ബ്ര​ഹാം, എ​ൻ.​കെ. മാ​ത്യു, സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.