സ്ലാ​ബ് ത​ക​ർ​ന്നു, ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ അ​പ​ക​ട ഭീ​ഷ​ണി
Sunday, May 5, 2024 4:01 AM IST
അ​ടൂ​ർ: ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ പൈ​പ്പി​ന്‍റെ വാ​ൽ​വി​നു മു​ക​ളി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. സം​സ്ഥാ​ന പാ​ത​യാ​യ കെ​പി റോ​ഡി​ൽ പ​റ​ക്കോ​ട് ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തെ ത​ക​ർ​ന്ന സ്ലാ​ബാ​ണ് അ​പ​ക​ട ഭീ​ഷണി​യാ​യി​രി​ക്കു​ന്ന​ത്. അ​വി​ടെ കോ​ൺ​ക്രീ​റ്റി​ള​കി ക​മ്പി തെ​ളി​ഞ്ഞ് കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്. ടാ​റിം​ഗ് ഭാ​ഗ​ത്തേ​ക്കാ​ൾ സ്ലാ​ബ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​യി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യാ​യ​തി​നാ​ൽ ച​ര​ക്കു​ലോ​റി​ക​ൾ അ​ട​ക്കം നി​ര​ന്ത​രം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ വ​ലി​യ ലോ​റി​ക​ൾ മ​റി​ക​ട​ക്കു​മ്പോ​ൾ സ്ലാ​ബ് ത​ക​ർ​ന്ന​തുമൂ​ലം വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു ഭാ​ഗ​ത്തേ​ക്കു നീ​ക്കാ​നും സൗ​ക​ര്യ​മി​ല്ല. വാ​ഹ​നം ത​ക​ർ​ന്ന സ്ലാ​ബി​ന് മു​ക​ളി​ലേ​ക്ക് ക​യ​റ്റേ​ണ്ട സ്ഥി​തി​യാ​ണ്. ബൈ​ക്കു​ക​ളു​ടെ ട​യ​ർ സ്ലാ​ബി​ന് ഇ​ട​യി​ലെ വി​ട​വി​ൽ കു​ടു​ങ്ങി അ​പ​ക​ടം ഉ​ണ്ടാ​കാം.

ജ​ല വി​ത​ര​ണ പൈ​പ്പി​ന്‍റെ വാ​ൽ​വി​ലൂ​ടെ പു​റ​ത്തേ​ക്കു വെ​ള്ളം ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ന്ന​തും ഇ​വി​ടെ കാ​ഴ്ച​യാ​ണ്. വെ​ള്ളം സ്ലാ​ബി​ന് സ​മീ​പം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് മ​റ്റൊ​രു ബു​ദ്ധി​മു​ട്ടാ​ണ്. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വെ​ള്ളം തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് വീ​ഴു​ന്നു​ണ്ട്.