മാ​ർ​ത്തോ​മ്മാ സ​ഭ ശാ​സ്ത്ര അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Sunday, May 5, 2024 4:01 AM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​തി​ന​ഞ്ചാ​മ​ത് മേ​ല്പാ​ടം ആ​റ്റു​മാ​ലി​ൽ ജോ​ർ​ജ്കു​ട്ടി മെ​റി​റ്റ് അ​വാ​ർ​ഡ് ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നും ഇ​ന്ത്യ​ൻ എ​യ്റോ​സ്പേ​സ് ടെ​ക്നോ​ള​ജീ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ പ​ത്മ​ശ്രീ ഡോ. ​സി.​ജി. കൃ​ഷ്ണ​ദാ​സ് നാ​യ​ർ​ക്കും യു​വ​ശാ​സ്ത്ര​ജ്ഞ​നു​ള്ള അ​വാ​ർ​ഡ് ഐ​ഐ​ടി ചെ​ന്നൈ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ടി​ജു തോ​മ​സി​നും ന​ൽ​കി. മെ​റി​റ്റ് അ​വാ​ർ​ഡ് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും യു​വ​ശാ​സ്ത്ര​ജ്ഞ അ​വാ​ർ​ഡ് അ​ര ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ്.

ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​വാ​ർ​ഡു​ദാ​നം നി​ർ​വ​ഹി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് ജോ​ർ​ജ് സ്കോ​ള​ർ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സാ​റാ​മ്മ ജോ​ൺ​സ് സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, അ​ല്മാ​യ ട്ര​സ്റ്റി അ​ൻ​സി​ൽ സ​ഖ​റി​യ കോ​മാ​ട്ട്, സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു, വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഈ​ശോ മാ​ത്യു, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ത്തി​നു​ള്ള പി.​എ​സ്. ജോ​ർ​ജ് ഉ​പ​ഹാ​രം തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി​ക്ക് സ​മ്മാ​നി​ച്ചു.