ത​ാറാ​വു​ക​ളെ ഇ​ന്ന് കൊ​ന്നൊ​ടു​ക്കും
Thursday, April 18, 2024 11:33 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച താ​റാ​വു​ക​ളെ ദ്രു​ത​ക​ര്‍​മ സേ​ന ഇ​ന്നു കൊ​ന്നൊ​ടു​ക്കും. എ​ട​ത്വ കൊ​ടു​പ്പു​ന്ന വ​ര​മ്പി​ന​കം പാ​ട​ത്തു കി​ട​ക്കു​ന്ന ക​ണ്ട​ങ്ക​രി കു​റ്റി​യി​ല്‍ കൊ​ച്ചു​മോ​ന്‍റെ 2000, ചെ​റു​ത​ന ചി​റ​യി​ല്‍ ര​ഘു​നാ​ഥന്‍റെ 1000, താ​നാ​ക്ക​ണ്ട​ത്തി​ല്‍ ദേ​വ​രാ​ജ​ന്‍റെ 14650 താ​റാ​വു​ക​ളെയാ​ണ് കൊ​ന്നൊ​ടു​ക്കു​ന്ന​ത്.

പൂ​ര്‍​ണവ​ള​ര്‍​ച്ച പ്രാ​പി​ച്ച കൊ​ച്ചു​മോ​ന്‍റെ 1500 താ​റാ​വും ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള ര​ഘു​നാ​ഥി​ന്റെ 1000 താ​റാ​വും 3 മാ​സം പ്രാ​യ​മു​ള്ള ദേ​വ​രാ​ജ​ന്റെ 350 ഓ​ളം താ​റാ​വു​ക​ളും ഇ​തി​നോ​ട​കം ച​ത്തി​രു​ന്നു. ച​ത്ത താ​റാ​വു​ക​ള്‍ പാ​ട​ത്ത് കി​ട​ക്കു​ക​യാ​ണ്. പ​ക്ഷി​പ്പ​നി ബാ​ധി​ച്ച താ​റാ​വു​ക​ള കൊ​ന്നൊ​ടു​ക്കി​യ ശേ​ഷം ച​ത്ത താ​റാ​വു​ക​ളെ ഉ​ള്‍​പ്പെ​ടെ കൂട്ടി​യി​ട്ട് ദ​ഹി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള സ്ഥ​ലം ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സം​യു​ക്ത​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​റാ​വ്, കോ​ഴിമു​ട്ട,
ഇ​റ​ച്ചി വി​പ​ണ​നം നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൈ​ന​ക​രി, നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, ത​ക​ഴി, ചെ​റു​ത​ന, വീ​യ​പു​രം, ത​ല​വ​ടി, മു​ട്ടാ​ര്‍, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കാ​വാ​ലം, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, നീ​ലം​പേ​രൂ​ര്‍, പു​ന്ന​പ്ര തെ​ക്ക്, പു​റ​ക്കാ​ട്, പു​ളി​ങ്കു​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ, കു​മാ​ര​പു​രം, ചി​ങ്ങോ​ലി, ചേ​പ്പാ​ട്, ചെ​ന്നി​ത്ത​ല, ക​രു​വാ​റ്റ, ഹ​രി​പ്പാ​ട്, മാ​ന്നാ​ര്‍, കാ​ര്‍​ത്തി​ക​പ്പ​ള്ളി, പ​ള്ളി​പ്പാ​ട്, എ​ട​ത്വ, ച​ങ്ങ​ന​ശേരി മു​നിസി​പ്പാ​ലി​റ്റി, വാ​ഴ​പ്പ​ള്ളി, ക​ട​പ്ര, നെ​ടു​മ്പ്ര, പെ​രി​ങ്ങ​ര, നി​ര​ണം എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​റാ​വ്, കോ​ഴി, കാ​ട മ​റ്റ് വ​ള​ര്‍​ത്തു പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, ക​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ക​ട​ത്ത​ലും 25 വ​രെ നി​രോ​ധി​ച്ച​താ​യി ജി​ല്ല ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ വി​ല്‍​പ​ന​യും ക​ട​ത്ത​ലും ന​ട​ക്കു​ന്നി​ല്ല എ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തേ​ണ്ട​തു​മാ​ണ.്

കു​ട്ട​നാ​ട് കാ​ര്‍​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും മേ​ല്‍​നോ​ട്ട​വും​ന​ട​ത്തും.