പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി മോഷണം: അ​യ​ൽ​വാ​സി​ പി​ടി​യി​ൽ
Friday, May 3, 2024 4:11 AM IST
ഹ​രി​പ്പാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​യ​ൽ​വാ​സി​യാ​യ പ്ര​തി പി​ടി​യി​ൽ. ക​രു​വാ​റ്റ തെ​ക്ക് കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ ക​രു​വാ​റ്റ വ​ട​ക്കേപ​റ​മ്പി​ൽ അ​നി​ത സാ​മി​ന്‍റെ വീ​ട്ടി​ൽ ക​യ​റി മേ​ശ​പ്പു​റ​ത്ത് ഊ​രിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ൽനി​ന്ന് നാ​ലു പ​വൻ സ്വ​ർ​ണ​മാ​ല, ര​ണ്ട​ര ഗ്രാം ​തൂ​ക്കം വ​രു​ന്ന മി​ന്നും കു​രി​ശും അ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മു​ക്കുപ​ണ്ട​മാ​യ വ​ള​യുമാണ് മോ​ഷ്ടി​ച്ച​ത്.

ഹ​രി​പ്പാ​ട് പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യെത്തുട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തു​ള്ള​വ​രെ​യും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെയും നി​രീ​ക്ഷി​ക്കു​ക​യും ചെയ്തു. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ മ​ദ്യ​പി​ച്ച് ക​റ​ങ്ങി ന​ട​ക്കു​ന്ന ഗോ​പ​കു​മാ​റി​നെപ്പറ്റി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​യാ​ൾ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു.

തു​ട​ർ​ന്ന് ബി​വ​റേ​ജി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നുവേ​ണ്ടി അ​നി​ത​യു​ടെ വീ​ട്ടി​ൽ ക​യ​റു​ന്ന​തി​നാ​യി സ​മീ​പ​ത്തെ പാ​ട​ത്ത് രാ​വി​ലെ മു​ത​ൽ ഒ​ളി​ച്ചി​രു​ന്നാ​ണ് പ്ര​തി വീ​ടി​നു​ള്ളി​ൽ ക​ട​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റയി​ന​ത്തി​ൽ പ്ര​തി​യി​ൽ നി​ന്നും 19,000 രൂ​പ​യും മി​ന്നും കു​രി​ശും വ​ള​യും ക​ണ്ടെ​ത്തി.

ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് കു​മാ​ർ കെ, ​എ​സ്ഐമാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ, ഉ​ദ​യ​കു​മാ​ർ, സിപിഓ​മാ​രാ​യ ശ്യാം, ​നി​ഷാ​ദ് എ, ​പ്ര​ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​തു​ല്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.