മ​ന്ത്രി സ​ജി ചെ​റി​യാ​ൻ കുത്തിയതോട് പാലം സ​ന്ദ​ർ​ശി​ച്ചു
Friday, May 3, 2024 4:11 AM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പ​മ്പാ​ന​ദി​ക്ക് കു​റു​കെ നി​ര്‍​മി​ക്കു​ന്ന കു​ത്തി​യ​തോ​ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പു​രോ​ഗ​തി വി​ല​യി​രു​ത്തി.

13.88 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യ പി​റ​മ​ട്ട​ക്ക​ര​യെ ബ​ന്ധി​പ്പി​ക്കു​ന്ന കു​ത്തി​യ​തോ​ട് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.

കു​ത്തി​യ​തോ​ട്, വ​ന​വാ​തു​ക്ക​ര നി​വാ​സി​ക​ൾ​ക്ക് നാ​ക്ക​ട, ആ​ലം​തു​രു​ത്തി, മാ​ന്നാ​ർ, തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കു​വാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ ഈ ​പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ക​ഴി​യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും.