മെ​ഡി​. കോ​ള​ജ് ആശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജി​വ​ച്ചു
Friday, May 3, 2024 4:11 AM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി സൂ​പ്ര​ണ്ട് സ്ഥാ​ന​ത്തുനി​ന്ന് ഡോ. ​എ.​ അ​ബ്ദു​ൾ സ​ലാം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി. ക​ഴി​ഞ്ഞദി​വ​സം വൈ​കി​ട്ടാ​ണ് രാ​ജി​ക്ക​ത്ത് പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി​യ​ത്.

രാ​ജി​ക്ക​ത്ത് ഡി​എം​ഒ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റെ നാ​ളാ​യി രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന സൂ​പ്ര​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം ഷി​ബി​ന എ​ന്ന യു​വ​തി മ​ര​ണ​മ​ട​ഞ്ഞ വി​വാ​ദ സം​ഭ​വ​ത്തോ​ടെ​യാ​ണ് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റേ നാ​ളാ​യി ഭ​ര​ണപ​രാ​ജ​യം മൂ​ലം നി​ര​വ​ധി വി​വാ​ദ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ക​രം ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ആ​രും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​ത്ത​തി​നാ​ൽ സൂ​പ്ര​ണ്ട് സ്ഥാ​ന​മൊ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഇ​തം​ഗീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ യു​വ​തി​യു​ടെ വി​വാ​ദ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ബ്ദു​ൾ സ​ലാം സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽനി​ന്ന് രാ​ജിവ​ച്ച​ത്.