കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ മാ​റ്റ​ണം: ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്‌‌ഷ​ന്‍ മി​ഷ​ന്‍
Sunday, May 5, 2024 2:29 AM IST
ആ​ല​പ്പു​ഴ: ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്‌ഷ​ന്‍ മി​ഷ​ന്‍റെ സം​സ്ഥാ​ന ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ത്തി. കു​ട്ട​നാ​ട് ച​തു​ര്‍​ഥ്യാ​ക​രി സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ റി​ട്ട. ജി​ല്ലാ ജ​ഡ്ജി​യും ഹ്യൂ​മ​ന്‍‌റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ന്‍ മി​ഷ​ന്‍ അ​ഡ്വൈസ​റി ബോ​ര്‍​ഡ് മെംബ​റു​മാ​യ ലം​ബോ​ദര​ന്‍ വ​യ​ലാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ട​നാ​ടി​ന്‍റെ ​ശാ​പമോ​ക്ഷ​ത്തി​നാ​യി സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ ശിപാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്ങു​മെ​ത്താ​ത്ത പ​ദ്ധ​തി​ക​ള്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​പ്ലൈ​കോ അം​ഗീ​ക​രി​ച്ച പി​ആ​ര്‍​എ​സ് ലി​സ്റ്റ് സ്റ്റേ​റ്റ് ബാ​ങ്ക്, കാ​ന​റാ ബാ​ങ്ക് എ​ന്നി​വ​യു​ടെ ഹെ​ഡ് ഓ​ഫീ​സി​ലേ​ക്ക് ഏ​പ്രി​ല്‍ 20 വ​രെ​യു​ള്ള​വ ന​ല്‍​കി​യ​തി​ല്‍ മാ​ര്‍​ച്ച് 20 വ​രെ​യു​ള്ള പേ​യ്മെ​ന്‍റ് ലി​സ്റ്റ് മാ​ത്ര​മേ ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ള്ളൂ. ഇ​നി അ​യ​യ്ക്കാ​നു​ള്ള​ത് കാ​ല​താ​മ​സം കൂ​ടാ​തെ ബ്രാ​ഞ്ചു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ത്വ​രന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

എം.വി.ജി. ​നാ​യ​ര്‍ ദേ​ശീ​യ ട്ര​ഷ​റ​ര്‍, ഉ​പേ​ന്ദ്ര​ന്‍ കോ​ണ്‍​ട്രാ​ക്‌ടര്‍ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി, സം​സ്ഥാ​ന അം​ഗ​ങ്ങളാ​യ രാ​ജ്മോ​ഹ​ന്‍ മാ​മ്പ്ര, കെ.എ​ന്‍. ദി​വാ​ക​ര​ന്‍, ന​ട​രാ​ജ​ന്‍, വി​ന്‍​സെ​ന്‍റ് ആ​ന്‍റ​ണി, അ​നി​ല്‍ തോ​മ​സ്, എം.എ. മാ​ത്യു, ബേ​ബി​ച്ച​ന്‍, ഡേ​വി​സ് ആ​ന്‍റ​ണി പു​ല്ല​ന്‍, പി.എം.​ പോ​ള്‍ പു​ല്ല​ന്‍, യോ​ഹ​ന്നാ​ന്‍ ത​ര​ക​ന്‍, ഷാ​ജ​ഹാ​ന്‍, ആ​ര്‍.ആ​ര്‍. നാ​യ​ര്‍, സം​സ്ഥാ​ന ലീ​ഗ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ച്ചു.

ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്‌ഷ​ന്‍ മി​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​നി​ല്‍ തോ​മ​സ് പൊ​ന്ന​ന്‍​വാ​ട​യി​ല്‍, ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി​യാ​യി കെ.എ​ന്‍. ദി​വാ​ക​ര​ന്‍, ട്ര​ഷ​റ​റാ​യി ഷാ​ജ​ഹാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി മാ​ത്യു എം.എ. (റി​ട്ട. ഡി​വൈ​എ​സ്പി), രാ​ജ്മോ​ഹ​ന്‍ മാ​മ്പ്ര, പി​ആ​ര്‍​ഒ​ആ​യി മാ​ത്യു സ്‌​ക​റി​യ, കോ​-ഓര്‍​ഡി​നേ​റ്റ​റ്റ​ര്‍​മാ​രാ​യി ഡേ​വി​സ് ആ​ന്‍റ​ണി പു​ല്ല​ന്‍, സു​രേ​ഷ് ബാ​ബു എ​സ്., യോ​ഹ​ന്നാ​ന്‍ ത​ര​ക​ന്‍, ആ​ന​ന്ദ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.