സി.​പി. ചാ​ണ്ടി ആ​ചാ​ര്യ പു​ര​സ്കാ​രം ജി.​ രാ​ധാ​കൃ​ഷ്ണ​ന്
Sunday, May 5, 2024 2:29 AM IST
ഹ​രി​പ്പാ​ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​ഭാ ക​വി സി.​പി. ചാ​ണ്ടി ആ​ചാ​ര്യ പു​ര​സ്‌​കാ​രം അ​ധ്യാ​പ​ക​നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഹ​രി​പ്പാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്. ചെ​റി​യ​നാ​ട് ദേ​വ​സ്വം ബോ​ര്‍​ഡ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് പു​ര​സ്‌​കാ​രം ന​ല്‍​കി. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. മ​ല​ങ്ക​ര സ​ഭാ ട്ര​സ്റ്റി ഡോ. ​തോ​മ​സ് വ​ര്‍​ഗീ​സ് ആ​മ​യി​ല്‍ സി.​പി. ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ റ​ജി താ​ഴ​മ​ണ്‍, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍, ജേ​ക്ക​ബ് ഫി​ലി​പ്പ്, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ണ്‍​സ്, പ്ര​ഫ. ബാ​ബു വ​ര്‍​ഗീ​സ്, ഏ​ബ്ര​ഹാം കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.