അ​ഞ്ചു വ​യ​സു​കാ​ര​ന് സൂ​ര്യ​ാത​പ​ത്തി​ൽ പൊ​ള്ള​ലേ​റ്റു
Sunday, May 5, 2024 10:58 PM IST
വ​ള്ളി​കു​ന്നം: അ​ഞ്ചു വ​യ​സു​കാ​ര​ന് സൂ​ര്യാ​ത​പ​ത്തി​ൽ പൊ​ള്ള​ലേ​റ്റു. വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ചൂ​നാ​ട് സൂ​ര്യ​ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​കു​ട്ട​ൻ - ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധ്യാനി (5)നാ​ണ് സൂ​ര്യാ​ത​പം ഏ​റ്റ​ത്. ഇന്നലെ രാ​വി​ലെ 11ന് ​വീ​ടി​നു സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​ണ് തോ​ളി​ന് പൊ​ള്ള​ലേ​റ്റ​ത്.

ഉ​ട​ൻത​ന്നെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ധ്യാ​ൻ വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തീ​പ്പൊ​ള്ള​ലേ​റ്റ​തുപോ​ലെ​യു​ള്ള പാ​ട് ക​ണ്ടത്. സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ന​ത്ത ചൂ​ടാ​ണ് ഈ ​മേ​ഖ​ല​യി​ൽ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ന്ന​ത്.