മി​നി ലോ​റി​യും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്
Tuesday, May 7, 2024 10:45 PM IST
ഹ​രി​പ്പാ​ട്: മി​നി ലോ​റി​യും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്. കൊ​ല്ലം ച​വ​റ കൊ​ട്ടു​കാ​ട് പൊ​രു​മെ​യി​ൽ വീ​ട്ടി​ൽ അ​സ്‌​ലം (26), കൊ​ട്ടു​കാ​ട് വ​യ​ലി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ്ഷാ (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചിനാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്തുനി​ന്നു കൊ​ല്ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കുപോ​യ മീ​ൻ ക​യ​റ്റി വ​ന്ന ടെ​മ്പോ​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​രു​വ​രെ​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.