പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, May 12, 2024 2:02 AM IST
ആ​ല​പ്പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കാ​തെ ആ​റാ​ട്ടു​വ​ഴി പാ​ലം പൊ​ളി​ച്ച​തി​നും പോ​പ്പി പാ​ലം പൊ​ളി​ക്കു​ന്ന​തി​നും എ​തി​രേ ആ​ല​പ്പു​ഴ നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ. മാ​ർ​ട്ടി​ൻ, എ​സ്. ഗി​രീ​ശ​ൻ, ബെ​ന്നി ജോ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.