എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്താകും: ചാണ്ടി ഉമ്മന്‍
1374780
Thursday, November 30, 2023 10:53 PM IST
ചങ്ങനാശേരി: കര്‍ഷക രോഷാഗ്നിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്താകുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കൊടിക്കുന്നില്‍ സുരേഷ് എംപി മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം നല്കിയ പണം വകമാറ്റിയാണ് പിആര്‍എസിന്റെ പേരില്‍ കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ ബാങ്ക് വായ്പാക്കുരുക്കില്‍ പെടുത്തിയതെന്നും കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് നാരങ്ങാനീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു. കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. ജോണ്സണ് ഏബ്രഹാം, ആര്. ചന്ദ്രശേഖരന്, നെടുമുടി ഹരികുമാര്‍, സി.വി. രാജീവ്, സജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.