മണ്ണാറപ്പാറ സെന്റ് സെവ്യേഴ്സ് സ്കൂളിൽ ഉൗർജ സംരക്ഷണ വലയം തീർത്തു
1377435
Sunday, December 10, 2023 11:10 PM IST
കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ റി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉൗർജ സംരക്ഷണ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി എനർജി സംരക്ഷണ വലയം തീർക്കൽ സംഘടിപ്പിച്ചു. സ്കൂൾ കോന്പൗണ്ടിൽ നിന്ന് റാലിയായി മണ്ണാറപ്പാറ പള്ളി ജംഗ്ഷനിൽ എത്തിച്ചേർന്ന വിദ്യാർഥികൾ അവിടെ ഉൗർജ സംരക്ഷണ വലയം തീർത്തു. സ്കൂൾ മാനേജർ ഫാദർ ജോസ് വള്ളോംപുരയിടത്തിൽ കുട്ടികൾക്ക് സന്ദേശം നൽകി.
പ്രിൻസിപ്പൽ അനൂപ് കെ സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു . പഞ്ചായത്തംഗം ആൻസി സിബി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഉൗർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻ പ്രോഗ്രാം ഓഫീസർ ബിജോയ് ജോസഫ് കുട്ടികൾക്ക് ഉൗർജ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു . പ്രോഗ്രാം ഓഫീസർ കെ.ജെ. സോജൻ, മുൻ പ്രോഗ്രാം ഓഫിസർമാരായ ടോം കെ. മാത്യു, ഡിനി സെബാസ്റ്റ്യൻ , അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ നിധിൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .