ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
1298067
Sunday, May 28, 2023 10:48 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തുവക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി 2.15 കോടി രൂപ മുടക്കിയാണ് ഇരുനില മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
യോഗത്തില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പി.എന്‍. വിജയന്, എം.എന്‍. ഗോപി, ടി.എം ജോണ്‍, ലേഖാ ത്യാഗരാജന്, ഷിഹാബ് ഈട്ടിക്കല്‍, സിബി മൂലേപ്പറമ്പില്‍, ജിന്സണ് പൗവത്ത്, എം.പി. ഷിജികുമാര്‍, സ്റ്റാമ്പ് ഡിപ്പോ മാനേജര്‍ കെ.പി. അജിത്കുമാര്‍ എന്നിവര്‍ പറഞ്ഞു.