കോഴിക്കൂട്ടിൽനിന്നു പാമ്പിനെ പിടികൂടി
1548185
Monday, May 5, 2025 11:56 PM IST
അടിമാലി: മില്ലുംപടിയിൽ കോഴിക്കൂട്ടിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി നീക്കി. ഇരവിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. സ്നേക്ക് റെസ്ക്യൂ സംഘത്തിന്റെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടി നീക്കിയത്. അടിമാലി മില്ലുംപടിയിൽ ചെറുപറമ്പിൽ ജോർജിന്റെ വീടിന് സമീപമുള്ള കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്.
വീട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള സ്നേക്ക് റെസ്ക്യു ടീം അംഗം കെ. ബുൾബേന്ദ്രൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടിയോളം നീളമുള്ള പാമ്പായിരുന്നു. പാമ്പിനെ പാംബ്ല വനമേഖലയിലെ ഓഡിറ്റ് വൺ പ്രദേശത്ത് തുറന്ന് വിട്ടു.