പൈപ്പ് തകർത്ത് കുടിവെള്ളം ചോർത്തുന്നതായി പരാതി
1298068
Sunday, May 28, 2023 10:48 PM IST
വെള്ളിയാമറ്റം: ഗുരുതിക്കളം പൂച്ചപ്ര ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഇവിടെ കുടിവെള്ളം ലഭിച്ചിട്ട് രണ്ടാഴ്ചയോളമായി. വെള്ളിയാമറ്റം പന്പ് ഹൗസിൽനിന്നാണ് ഗുരുതിക്കളം ടാങ്കിലേക്ക് വെള്ളം പന്പ് ചെയ്യുന്നത്. പൈപ്പ് ലൈനിൽ കൂരംകല്ല് ഭാഗത്ത് എയർ വാൽവ് ചുറ്റികയ്ക്കടിച്ച് പൈപ്പിന് തകരാർ വരുത്തി വെള്ളം ചോർത്തുന്നതാണ് മുകൾഭാഗത്തേക്ക് വെള്ളം എത്താത്തതിനു കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതു സംബന്ധിച്ച് ജല അഥോറിറ്റി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പരിവാർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
തൊടുപുഴ: വീടിനു സമീപത്തെ പൊതു ഓടയിലൂടെ വെള്ളമൊഴുക്കുന്നതു തടഞ്ഞ സംഭവത്തിൽ കേസ് നൽകിയതിലുള്ള വൈരാഗ്യംമൂലം പരിവാർ ഇടുക്കി ജില്ലാ പ്രസിഡന്റും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രഫ. ജോസ് അഗസ്റ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പരിവാർ ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. ബി. സജിത്കുമാർ, ജലീൽ പെരുവന്താനം, ടോമി കട്ടപ്പന, ഷിബു ജോസ് എന്നിവർ പ്രസംഗിച്ചു.