കരിങ്കുന്നം പഞ്ചായത്ത് പുതിയ മന്ദിരം ഉദഘാടനം നാളെ
1301086
Thursday, June 8, 2023 10:51 PM IST
കരിങ്കുന്നം: പഞ്ചായത്ത് സപ്തതി സ്മാരകമായ നിർമിച്ച ഓഫീസ് മന്ദിരത്തിന്റെയും അഡീഷണൽ ബ്ലോക്കിന്റെയും ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് മുഖ്യപ്രഭാഷണം നടത്തും.
ഐഎസ്ഒ പ്രഖ്യാപനം എൽഎസ്ജിഡി ഡപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത, പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം. വൈസ് പ്രസിഡന്റ് ബീന പയസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ·ാരായ കെ.കെ. തോമസ്, ലാലി ജോയി, സ്മിത സിറിയക്, ഷീബ വെള്ളരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം അന്നു അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.